Kalyan Jewellers India Limited - Articles

2023 ജ്വല്ലറി ട്രെന്‍ഡുകള്‍

Publisher: blog

കണ്ടിരിക്കേണ്ട 2023 ലെ ജ്വല്ലറി ട്രെന്‍ഡുകള്‍


കണ്ണടച്ച് തുറന്നപ്പോള്‍ ഇതാ 2023!


പുതിയ തുടക്കങ്ങളും മികച്ച ജീവിതശൈലി ചോയിസുകളും പ്രതീക്ഷിക്കുമ്പോള്‍, ആഭരണ ട്രെൻഡുകളെക്കുറിച്ച് ഈ വർഷം കരുതി വച്ചിരിക്കുന്നത് എന്താണെന്ന് നോക്കാം.


മറ്റെല്ലാ കാര്യങ്ങളും പോലെ, ജ്വല്ലറി ട്രെൻഡുകളും നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാൽ കാലാതീതമായ ക്ലാസിക്കുകളോടുള്ള അടുപ്പം, സ്വർണ്ണത്തോടുള്ള സ്നേഹം, വർഷം തോറും ബിജ്വെൽഡ് സ്റ്റോണുകളുടെ ജനപ്രീതി എന്നിങ്ങനെ മാറ്റമില്ലാത്തവയും ഉണ്ട്.


മിക്കവരുടെയും കാര്യത്തില്‍ ആഭരണങ്ങളെന്നാല്‍ തികച്ചും വ്യക്തിപരമായ കാര്യമാണ്. അതിനൊരു കഥയുണ്ടാകും, ഒരു വികാരമായിരിക്കും, ചിലപ്പോൾ മനോഹരമായ ഓർമ്മകളുടെ ഒരു അലയടിയും ആകാം. നീണ്ട തൂക്കന്‍ കമ്മലുകൾ മുതൽ ബ്രേസ്‌ലെറ്റുകളുടെ ഗണങ്ങളും, ക്ലാസിക് പേള്‍സ് ധരിക്കുന്ന മോഡേൺ ടേക്ക് വരെ, എല്ലാവർക്കും 2023 ലെ ആഭരണ ട്രെൻഡ് ഉണ്ട്. അതിനാൽ, ഈ വർഷത്തില്‍ എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്ന് നോക്കാം.


തിരിച്ചുവരവ്

നിസ്തുലമായ ആഭരണങ്ങൾ, വലിപ്പം കൂടിയ വളയക്കമ്മലുകള്‍, ജിയോമെട്രിക് ഷേപ്പുകള്‍ എന്നിവയുടെ പ്രൗഢമായ പീസുകളുമായി 80-കളുടെയും 90-കളുടെയും ഒരു തിരിച്ചുവരവാണ് 2023 ല്‍ കാണാൻ പോകുന്നത്.

ആഭരണങ്ങളുടെ മള്‍ട്ടിപ്പിള്‍ പീസുകളുടെ ലെയറിംഗും സാറ്റാക്കിംഗും ഈ വർഷം ഒരു ജനപ്രിയ ട്രെന്‍ഡ് ആയിരിക്കും. വിവിധ തരം നെക്‌ലേസുകള്‍ അഥവാ ബ്രേസ്‍ലെറ്റുകള്‍ ലെയറിംഗ് ചെയ്യുന്നതോ, മോതിരങ്ങളും വളകളും സ്റ്റാക്കിംഗ് ചെയ്യുന്നതോ ഇതിൽ ഉൾപ്പെടാം.


സ്റ്റേറ്റ്മെന്‍റ് പീസുകള്‍

തടിച്ചുരുണ്ട മോതിരങ്ങള്‍, സ്റ്റേറ്റ്മെന്‍റ് കമ്മലുകൾ, സൈസ് കൂടിയ പെൻഡന്‍റുകള്‍ എന്നിങ്ങനെ ബോൾഡും വശ്യവുമായ ആഭരണങ്ങൾ ചോദിച്ചു വാങ്ങേണ്ട ഒന്നാണ്.

ഫാഷൻ സ്റ്റേറ്റ്മെന്‍റ് നടത്താനും, വേഷവിധാനത്തിന് മാറ്റ് കൂട്ടാനുമാണ് ഈ പീസുകള്‍ ഉപയോഗിക്കുക.


വിന്‍റെജും ആന്‍റീക്ക്സും

മിക്കവരും അതുല്യവും വേറിട്ടതുമായ പീസുകള്‍ തിരയുന്നതിനാല്‍ വിന്‍റേജിന്‍റെ സ്റ്റൈല്‍ ഒരിക്കലും മാറാന്‍ പോകുന്നില്ല. അതില്‍ പുരാതനത്വമുള്ള കൊസ്റ്റ്യൂം ജുവലറിയും, പഴമക്കാലത്തെ മികച്ച ആഭരണങ്ങളും ഉള്‍പ്പെടും. അവയുടെ ഒറിജിനല്‍ കാണണമെങ്കില്‍ അമ്മമാരുടെയും അമ്മൂമ്മമാരുടെയും ആഭരണപ്പെട്ടി തപ്പിയാല്‍ മതി.


പേഴ്സണലൈസും കസ്റ്റമൈസും ചെയ്ത ആഭരണങ്ങള്‍

ടെക്നോളജി വികസിച്ചതോടെ, സ്വന്തം ആഭരണങ്ങൾ ഡിസൈന്‍ ചെയ്ത് കസ്റ്റമൈസ് ചെയ്യാന്‍ ഇപ്പോള്‍ എളുപ്പമാണ്. ഇത് ഓരോ ആഭരണവും വ്യക്തിഗതമാക്കി, കസ്റ്റമൈസ് ചെയ്യുന്ന ട്രെന്‍ഡിന് വഴിതെളിച്ചു, ഓരോ വ്യക്തിക്കും തന്‍റേതായ സ്റ്റൈലിനും മുന്‍ഗണനക്കും അനുസൃതമായി തയ്യാറാക്കാന്‍ കഴിയും. അപ്പോള്‍ വേഗമാകട്ടെ, സൗന്ദര്യത്തിന് ഇണങ്ങുന്ന വശ്യമായ പീസ് സ്വന്തമാക്കുക!


2023 ലെ ആഭരണ തരങ്ങള്‍

1) തോളിലേക്ക് തൂങ്ങിക്കിടക്കുന്ന ബോൾഡ് സ്റ്റേറ്റ്‌മെന്‍റ് കമ്മലുകൾ ഉടനടി വേഷവിധാനം അതിനൊത്ത് അപ്ഗ്രേഡ് ചെയ്യാനാണ് ആനശ്യപ്പെടുന്നത്.

2) വിലയേറിയ പവിഴങ്ങള്‍ എക്കാലത്തും ക്ലാസിക് ലുക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഈ വർഷം, ഡിസൈനിലും സ്റ്റൈലിലും ആധുനികമായ ചാരുതയോടെ അവ വീണ്ടും എത്തുന്നു.

3) ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഡയമണ്ടാണ് ഏറ്റവും നല്ല സുഹൃത്ത്. മഴ വന്നാലും വെയില്‍ വന്നാലും ഈ തിളങ്ങുന്ന ബ്ലിംഗ്സ് 100% ഉം നിലനില്‍ക്കും.

4) മുമ്പത്തെ പോലെയുള്ള ഫ്ലോറല്‍സ് ഇനിയും നിലനില്‍ക്കും. വസന്തകാലത്ത് ഫ്ലോറല്‍സ് തികച്ചും മികവുറ്റതാണ്. അതിനാൽ ഈ വർഷം ആ തിളക്കം അണിയാന്‍ ആ ഫ്ലോറല്‍ മോട്ടിഫുകളും പാസ്റ്റല്‍ രത്നങ്ങളും കണ്ടെത്തുക.


അപ്പോള്‍ എന്താണ് പ്രതീക്ഷിക്കാവുന്നതെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം, ട്രെൻഡിയും കാലാതീതവും തമ്മിലുള്ള തികവാര്‍ന്ന സന്തുലനം കണ്ടെത്തുക എന്നതാണ് പ്രധാനം. ഏറെ ശ്രമകരമായ കാര്യം ഏത് പീസുകള്‍ ജോടിയാക്കണം എന്നതാണ്! എന്നാൽ ഞങ്ങൾ നിങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്. വർഷം മുഴുവനും പ്രചോദനവും തിളക്കവുമേകാന്‍ ഞങ്ങളുടെ കളക്ഷന്‍ പരിശോധിക്കുക.