Kalyan Jewellers India Limited - Articles

പുതുവർഷ തീരുമാനം – ജെംസ്റ്റോൺ എഡിറ്റ്

Publisher: blog

ഒരു പുതുവർഷം ഇതാ എത്തിയിരിക്കുന്നു. ഒരു വർഷാരംഭമാണ്. പോയ വർഷത്തെക്കുറിച്ച് ആത്മപരിശോധന നടത്താനും പുതിയ വർഷത്തേക്കുള്ള പുതിയ തീരുമാനങ്ങൾ എടുക്കാനും ഉചിതമായ സമയം.


ഈ വർഷം സദ്‍ഗുണങ്ങൾ നിങ്ങളുടെ പുതുവർഷ തീരുമാനം ആക്കിയാലോ? കൂടുതൽ ഫ്ലുവിഡായും ബോധ്യത്തോടെയും ജീവിക്കാൻ അത് സഹായിക്കും. ആഭരണങ്ങൾ, പ്രത്യേകിച്ച് വർണ്ണമുള്ള രത്നക്കല്ല് പതിപ്പിച്ചത്, നിങ്ങളുടെ പുതുവർഷ തീരുമാനമായി നിങ്ങൾ എടുത്ത സദ്‍ഗുണങ്ങളെക്കുറിച്ച് സ്വയം ഓർമ്മപ്പെടുത്താൻ നല്ല മാർഗമാണ്. ഓരോ പുണ്യവും ഒരു നിറത്തെ പ്രതിനിധീകരിക്കുന്നു, നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ ഒരു ഗൈഡ് ഇതാ.


നീല - നീലനിറം ഉത്തരവാദിത്തത്തെ പ്രതിനിധാനം ചെയ്യുന്നു, ഏതൊരാൾക്കും എപ്പോഴും ഉണ്ടായിരിക്കേണ്ട സദ്‍ഗുണമാണ് അത്. നിങ്ങളുടെ ജുവലറി കളക്ഷനിൽ ഒരു നീല സഫയർ മോതിരമോ പെൻഡന്‍റോ ചേർക്കുന്നത്, പുതുവർഷ രാത്രിയിലെ നിങ്ങളുടെ തീരുമാനങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.


പർപ്പിൾ - പർപ്പിൾ നിറം സത്യസന്ധതയെയും വിനയത്തെയും സൂചിപ്പിക്കുന്നു, എടുക്കുന്ന തീരുമാനങ്ങളുടെ ലിസ്റ്റിലേക്ക് ചേർക്കാൻ കഴിയുന്ന ഒരു മികച്ച ഗുണമാണ് അത്. പർപ്പിൾ അമെതിസ്റ്റ് അല്ലെങ്കിൽ പർപ്പിൾ രത്നക്കല്ലുകൾ നിങ്ങളുടെ ആഭരണ ശേഖരത്തിലേക്ക് ചേർക്കാൻ ഉത്തമമാണ്. ഇത് നിങ്ങളുടെ രൂപഭാവം മാറ്റും, ശ്രദ്ധ ആകർഷിക്കുകയും ചെയ്യും.


പച്ച - കാരുണ്യത്തിന്‍റെ നിറമാണ് പച്ച, നിങ്ങളുടെ പുതുവർഷ തീരുമാനം കാരുണ്യം ആണെങ്കിൽ, ഒരു എമറാൾഡ് പെൻഡന്‍റ് അല്ലെങ്കിൽ പച്ച രത്നക്കല്ലുള്ള മോതിരം ചേർക്കാം. അത് ലുക്കിന് ഉദാത്തത നൽകും.


ചുവപ്പ് - സൗമ്യതയും സ്നേഹവുമാണ് ചുവപ്പ് നിറം പ്രതിനിധാനം ചെയ്യുന്നത്. മാണിക്യത്തോടുകൂടിയ മനോഹരമായ ഒരു ജോടി കമ്മലുകൾ അല്ലെങ്കിൽ ഗാർനെറ്റ് പതിച്ച വളകൾ നിങ്ങളുടെ പുതുവർഷ തീരുമാനത്തെക്കുറിച്ച് ഇടയ്ക്കിടെ ഓർമ്മിപ്പിക്കും. നിങ്ങളുടെ ആഭരണ ശേഖരത്തിൽ ഇത് ചേർക്കുന്നത് ഉത്തമമായിരിക്കും.


മഞ്ഞ - മഞ്ഞ നിറം പ്രത്യാശയെയും ശുഭാപ്തിവിശ്വാസത്തെയും പ്രതിനിധാനം ചെയ്യുന്നു, നിങ്ങളുടെ പുതുവർഷ തീരുമാനത്തിലേക്ക് ചേർക്കാൻ ഉൽകൃഷ്‍ടമായ സദ്ഗുണമാണ് അത്. നിങ്ങളുടെ ആഭരണ ശേഖരത്തിൽ ഒരു സിട്രൈൻ അല്ലെങ്കിൽ മഞ്ഞ ടോപസ് പെൻഡന്‍റ് ചേർക്കാൻ ശ്രമിക്കുക. ഈ രത്നക്കല്ലുകൾ കൊണ്ട് മോതിരം, ഒരു ജോടി കമ്മലുകൾ അല്ലെങ്കിൽ ഒരു ലളിതമായ നെക്ലേസ് എന്നിവ വ്യക്തിഗതമാക്കാം.


ഓറഞ്ച് - മനക്കരുത്തിനെയും ക്ഷമയെയുമാണ് ഓറഞ്ച് നിറം പ്രതിനിധാനം ചെയ്യുന്നത്. ഈ സദ്ഗുണങ്ങൾ ഈ വർഷവും വരും വർഷങ്ങളിലും നിങ്ങളുടെ പുതുവർഷ പട്ടികയിൽ ചേർക്കാൻ ഉത്തമമാണ്. ആംബർ രത്നത്തിന് ഓറഞ്ച് നിറമാണ്. ആമ്പർ രത്നം പതിച്ച സവിശേഷമായ മോതിരം ശ്രദ്ധ ആകർഷിക്കുക മാത്രമല്ല, എടുത്ത തീരുമാനത്തെക്കുറിച്ച് നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.


നിങ്ങളുടെ പുതുവർഷ ലിസ്റ്റിൽ ഏതൊക്കെ ഗുണങ്ങൾ ചേർക്കാൻ ഉദ്ദേശിച്ചാലും, നിങ്ങളുടെ ആഭരണ ശേഖരത്തിൽ സദ്ഗുണവുമായി പൊരുത്തപ്പെടുന്ന നിറമുള്ള രത്നക്കല്ലുകൾ ചേർത്ത് അത് കൂടുതൽ മനോഹരമാക്കുക. എല്ലാവർക്കും പുതുവർഷ ആശംസകൾ.