Kalyan Jewellers India Limited - Articles

2024 ലെ പേൾ ട്രെൻഡിൽ പ്രവേശിക്കുക: ഓർക്കേണ്ട സൂത്രങ്ങൾ!

2024 കാലത്ത് സ്പോട്ട്ലൈറ്റ് പിടിച്ചടക്കിയത് ഒരു പുതിയ പ്രവണതയാണ് - മുത്തുകൾ! തിളങ്ങുന്ന ഈ ഉരുണ്ട രത്നങ്ങൾ വളകളും മോതിരങ്ങളും മുതൽ കഴുത്തുവട്ടം മാലകളും കമ്മലുകളും വരെയുള്ള ആഭരണ രംഗം കീഴടക്കുകയാണ്! ഈ ബ്ലോഗിൽ, നിങ്ങൾ ആ തരംഗത്തിന്റെ ഭാഗമാകുമ്പോൾ, മനസ്സിൽ കരുതേണ്ട സ്റ്റൈലിംഗ് നിർദ്ദേശങ്ങളെപ്പറ്റി നമുക്ക് ചർച്ച ചെയ്യാം!


പൊതുവായ നിർദ്ദേശങ്ങൾ


മുത്തുകൾ സ്റ്റൈൽ ചെയ്യുന്പോൾ, കുറവാണ് കൂടുതൽ എന്ന് ഓർമ്മിക്കേണ്ടത് അത്യാവശ്യമാണ്! ഈ മനോഹര രത്നക്കല്ലുകൾ ഉൾപ്പെടുന്ന ഒന്നോ രണ്ടോ ആഭരണങ്ങൾ തിരഞ്ഞെടുക്കുക, മനോഭാവം പ്രകടമാക്കുന്ന ഒരെണ്ണവും അതിനെക്കാൾ ചെറിയ, സൂക്ഷ്മമായ ആഭരണവും വ്യത്യസ്ത കേന്ദ്രബിന്ദു സ്ഥാനങ്ങളിൽ വരുന്നതാണ് അഭികാമ്യം. ഇത് രണ്ടു വിധത്തിൽ ചെയ്യാൻ കഴിയും-


ഇണങ്ങിച്ചേരുന്നതിനും പൊരുത്തം സൃഷ്ടിക്കുന്നതിനും ഈ ആഭരണങ്ങൾ ഒരുമിച്ചു ചേർത്ത് ധരിക്കുക, ഉദാ. വലിയ ഒരു മുത്തും മുത്തു കമ്മലുകൾക്കൊപ്പം ഒരു വജ്ജ്ര ചോക്കറും ധരിക്കുക.


കൂടുതൽ അകന്ന കേന്ദ്രബിന്ദു സ്ഥാനങ്ങളിൽ അവ ധരിക്കുക. ഉദാ. ഒരു സ്റ്റേറ്റ്മെന്റ് മുത്തുമോതിരം ലളിതമായ മുത്തും വജ്ജ്രവും ഉൾപ്പെടുന്ന നെക്ലേസിനൊപ്പം ധരിക്കൽ.


മോടിയുള്ള ഒരു മുത്തിന്റെ സ്വപ്നതുല്യമായ വെണ്മ റോസും മഞ്ഞയും സ്വർണ്ണത്തിനൊപ്പം നന്നായി പൊരുത്തപ്പെടും! വെള്ളിയും വൈറ്റ് ഗോൾഡും ഒഴിവാക്കണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു. നിങ്ങൾ ആഗ്രഹിക്കുന്നത് മനോഭാവം പ്രകടമാക്കാനാണെങ്കിൽ, മുത്ത് പതക്കങ്ങൾ മേലേമേലെയാക്കി ലോഹങ്ങൾ മിശ്രണം ചെയ്യുന്നത് സ്വീകരിക്കാവുന്ന ഒരു വിനോദ മേഖലയാണ്. ഇതേ മട്ടിൽ, മുത്തും വജ്ജ്രവും വളകളുടെയും മോതിരങ്ങളുടെയും മിശ്രിത അടുക്കുകൾ പരീക്ഷിക്കുന്നത് നിസ്തുലമായ ഒരു ദൃശ്യ പ്രഭാവം സൃഷ്ടിക്കും.


2024 ൽ, മുത്തുകൾ വൈവിധ്യമുള്ള സൌന്ദര്യശാസ്ത്രത്തിലേക്കും അവസരങ്ങളിലേക്കും കടന്നു ചെല്ലുകയാണ്! സമകാലീന ബ്രേസ്ലെറ്റ് ഡിസൈനുകൾക്കും ഗുട്ടാ പുസാലുവിന്റെ പരന്പരാഗത സ്റ്റൈലുകൾക്കുമൊപ്പം അവയുടെ പാൽവർണ്ണമുള്ള മോടിയുമായി ചങ്ങാത്തത്തിലാകാൻ മടിക്കരുത്.


നെക്ലേസുകളുടെയും കമ്മലുകളുടെയും പേൾ-ഓൺ-പേൾ മിശ്രണത്തിനുള്ള ഞങ്ങളുടെ ശുപാർശകൾ താഴെ കൊടുക്കുന്നു:-


മാലകളും നെക്ലേസുകളും


മാലകളുടെ കാര്യത്തിൽ, ഏറ്റവും മികച്ച മിശ്രണം വജ്ജ്രങ്ങളും മുത്തുകളും ചേരുന്പോഴുള്ളതാണ്! ഈ മിശ്രണത്തിനൊപ്പമുള്ള കഴുത്തുവട്ടം മാലകളാണ് നിങ്ങളുടെ വേഷത്തിന് തികച്ചും അനുയോജ്യമാകുക. നിങ്ങളുടെ വേഷത്തിന് ഇണങ്ങുന്നത് നീളമുള്ള ഒരു മാലയാണെങ്കിൽ, നിങ്ങൾക്ക് സ്വീകരിക്കാവുന്നത് എടുത്തു കാണിക്കുന്ന ഒരു പതക്കത്തിനൊപ്പം കയറുപിരിയൻ മാല അല്ലെങ്കിൽ കേബൾ ചെയിൻ ആയിരിക്കും!


കമ്മൽ


കമ്മലുകളുടെ കാര്യത്തിൽ, മുത്തുകളുള്ള രണ്ടു തരമാണ് വേറിട്ടു നിൽക്കുന്നത് - സ്റ്റഡ്സിന്റെ ലാളിത്യവും മനോഹാരിതയും കൂടാതെ ഝുംകയുടെ പ്രൌഢിയും ആഡംബരവും. നിങ്ങളുടെ വേഷത്തിന് ഇണങ്ങുന്ന ശരിയായ കമ്മൽ അണിഞ്ഞ് അതിന്റെ പ്രൌഢി പരമാവധിയാക്കുക.


കടലിന്റെ സമ്മാനമായ മുത്തുകളെ നിങ്ങൾ ശരിക്കും ആശ്ലേഷിക്കുന്ന വർഷമായി 2024 മാറാൻ ഇടയാകട്ടെ!