Kalyan Jewellers India Limited - Articles

സെലിബ്രിറ്റി പ്രചോദിതമായ ആഭരണ മാതൃകകൾ - പാർട്ടി എഡിറ്റ്

Publisher: blog

ഒഴിവുകാല സീസൺ എത്തിച്ചേർന്നിരിക്കുന്നു, ഇതിനർത്ഥം ആഘോഷ ഒത്തുചേരലുകളിൽ തിളങ്ങാനും വിളങ്ങാനുമുള്ള സമയമായിരിക്കുന്നു എന്നാണ്. അവധിക്കാല സ്റ്റൈലിൽ അല്പം ഗ്ലാമർ സ്പർശം സന്നിവേശിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, തിരിഞ്ഞുനോട്ടം ഉറപ്പാക്കുന്ന സെലിബ്രിറ്റി പ്രചോദിതമായ ചില ആഭരണ മാതൃകകളെക്കുറിച്ചറിയാം.

ലാളിത്യത്തിന്റെ ചാരുതയെ വെല്ലുന്ന മറ്റൊന്നുമില്ല. ലാളിത്യത്തിൽ അനിഷേധ്യമായ ആകർഷണമുണ്ട്, മായാത്ത സൗന്ദര്യത്തിനുടമയായ നടിയും കല്യാൺ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറുമായ രശ്മിക മന്ദാന ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. വജ്ജ്രം പതിച്ച രണ്ടു പാളികളുള്ള കഴുത്തുവട്ടം നെക്ലേസ് തിരഞ്ഞെടുത്തുകൊണ്ട് അവരുടെ ശൈലി അനുകരിക്കുക. ഇതിനൊപ്പം ക്ലാസിക് ഡ്രോപ്പ് കമ്മലുകൾ ധരിച്ച് ഒരു നക്ഷത്രം പോലെ തിളങ്ങുക. അലങ്കാരപ്പണികളുള്ള വളകളുടെ ഒരു സെറ്റ് കൂടി ചേരുമ്പോൾ നിങ്ങളുടെ രൂപത്തിന് രസകരവും ആഘോഷപരവുമായ സ്പർശം ചേർക്കാൻ കഴിയും. നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഒരു വിശാലവീക്ഷണ വൈദഗ്ധ്യത്തിനായി വ്യത്യസ്ത ഡിസൈനുകൾ കലർത്തി പൊരുത്തപ്പെടുത്തുക.

പരമ്പരാഗത ചടങ്ങുകൾക്ക് സ്വർണ്ണസ്പർശമുള്ള ഗ്ലാമർ സ്വീകരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, പരമ്പരാഗത ക്ഷേത്ര ഡിസൈനുകൾ അണിഞ്ഞിരിക്കുന്ന മറാത്തി നടിയും ഞങ്ങളുടെ ബ്രാൻഡ് അംബാസഡറുമായ പൂജ സാവന്തിൽ നിന്നു സൂചന സ്വീകരിക്കുക. നീളമുള്ള ഹാരവും അതിന് ഇണങ്ങുന്ന ചെറിയ മാലയും നിങ്ങളുടെ പരമ്പരാഗത രൂപത്തിന് ഭംഗി നൽകും. ഝുംക പോലുള്ള അനുയോജ്യമായ കമ്മലുകൾ തിരഞ്ഞെടുത്ത് നിങ്ങളുടെ പരമ്പരാഗത രൂപം മെച്ചപ്പെടുത്തുക, മനോഹരമായ നെറ്റിപ്പതക്കം അണിഞ്ഞ് നിങ്ങളുടെ മുഖത്തിന്റെ ഘടന മനോഹരമാക്കുക. നിങ്ങൾ ധരിക്കുന്നത് ലഹംഗയോ സാരിയോ ആണെങ്കിൽ, കമർ ബന്ദ് അല്ലെങ്കിൽ സ്വർണ്ണ ബെൽറ്റ് ഉപയോഗിച്ച് ഗ്ലാമർ വർദ്ധിപ്പിക്കുക. കട്ടിയുള്ള ഒരു വള അല്ലെങ്കിൽ പലതരം വളകൾ കൂട്ടിക്കലർത്തി രൂപഭാവം പൂർണ്ണമാക്കുക, ആകർഷകമായ മോതിരം ധരിച്ച് നിങ്ങളുടെ മനോഭാവം പ്രകടമാക്കാൻ ഓർമ്മിക്കുക. സ്വർണ്ണത്തിന്റെ സ്പർശം നിങ്ങളുടെ രൂപത്തിന് ഊഷ്മളതയും സമൃദ്ധിയും നൽകുന്നു, ഇത് ആഘോഷവേളയിലെ ആൾക്കൂട്ടത്തിൽ നിങ്ങൾ വേറിട്ടുനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ക്രിസ്മസ് പാർട്ടി ലുക്കിനായി, നടിയും കല്യാൺ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറുമായ വാമിക്വ ഗാബിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുക. മനോഹരവും ആകർഷകവുമായ ഡയമണ്ട് നെക്ലേസ് നിങ്ങളെ ശ്രദ്ധാകേന്ദ്രമാക്കും. ഇത് ഏത് പാർട്ടിയിലും നിങ്ങളെ വിസ്മയിപ്പിക്കും, നിങ്ങൾ ഒരു യഥാർത്ഥ നക്ഷത്രം പോലെ തിളങ്ങും. തിളങ്ങുന്ന ഡയമണ്ട് ഡ്രോപ്പ് കമ്മലുകൾ മാലയുമായി ഇണക്കിച്ചേർക്കുക. രൂപം പരി പൂർത്തിയാക്കാൻ ഒരു ജോഡി ഡയമണ്ട് വളകൾ അണിയുക. ആകർഷണീയത വർദ്ധിപ്പിക്കുന്നതിന് ഡയമണ്ട് പതിച്ച ബ്രേസ്ലെറ്റുകളും നിങ്ങൾക്ക് പരീക്ഷിക്കാം. നിറം പൊന്തിച്ചുകാണിക്കാൻ മനോഭാവം സ്ഫുരിപ്പിക്കുന്ന വ്യത്യസ്ത മരതക രത്നക്കല്ലുകൾ പതിച്ച ഡയമണ്ട് മോതിരങ്ങൾ തിരഞ്ഞെടുക്കുക. ഈ രൂപഭാവത്തിൽ നിങ്ങളുടെ മനോഹാരിത വൈശിഷ്ട്യമുള്ളതാണ്!

പോൾകി ആഭരണങ്ങൾക്ക് ഏതവസരത്തിലും ഒരു പ്രത്യേക സ്ഥാനമുണ്ട്, അതാണ് ഗുജറാത്തി നടിയും കല്യാൺ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറുമായ കിഞ്ചൽ രാജ്പ്രിയ വൈശിഷ്ട്യം നഷ്ടമാക്കാതെ പ്രകടമാക്കുന്നത്. നിങ്ങളുടെ രൂപഭാവം മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായ കമ്മലുകൾ മനോഹരമായ കുന്ദൻ മാലയ്ക്കൊപ്പം ധരിക്കുക. നിങ്ങൾ ധരിക്കാൻ ഉദ്ദേശിക്കുന്ന പരമ്പരാഗത വസ്ത്രത്തിനൊപ്പം വ്യത്യസ്ത നിറമുള്ള ആഭരണങ്ങൾ അണിഞ്ഞുകൊണ്ട് നിങ്ങളുടെ രൂപം രൂപകൽപ്പന ചെയ്യുക. നിങ്ങളുടെ രൂപഭാവം ധീരവും മനോഹരവുമാണെന്ന ചേതോഹരമായ അവബോധം സൃഷ്ടിക്കുന്നതിനും അതു സഹായിക്കും. ഓരോ കൈയിലും മീനാകാരി അല്ലെങ്കിൽ കുന്ദൻ ഡിസൈനിൽ ഒരേയൊരു കഡയും മനോഭാവം പ്രകടമാക്കുന്ന ഒരു മോതിരവും ധരിക്കുക, ഏത് പാർട്ടിയിലും തിളങ്ങാൻ നിങ്ങൾ തയ്യാറായിക്കഴിഞ്ഞു.

ഈ അവധിക്കാലത്ത്, നിങ്ങളുടെ ആഭരണങ്ങളെ സംസാരിക്കാൻ അനുവദിക്കുക, നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ സ്റ്റൈൽ തിരഞ്ഞെടുപ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുക. നിങ്ങളുടെ ലുക്ക് മിനിമൽ ആകട്ടെ, അഥവാ ഇഷ്ട ട്രെൻഡ് ചോക്കർ ആകട്ടെ, ഗോൾഡൻ ഗ്ലാമർ അഥവാ ഡയമണ്ട് ആനന്ദം, മനോഭാവം പ്രകടമാക്കുന്ന മോതിരങ്ങൾ, വളകൾ അല്ലെങ്കിൽ പോൾക്കി ആഭരണങ്ങളുടെ കാലാതീതമായ ചാരുത എന്നിവ ചേർക്കാൻ ആഗ്രഹിക്കുന്നവരാകട്ടെ, ഓരോ അഭിരുചിക്കും ഒരു സെലിബ്രിറ്റി പ്രചോദിത ശൈലിയുണ്ട്. അതിനാൽ, മുന്നോട്ട് പോകുക, നിങ്ങൾ യഥാർത്ഥത്തിൽ നക്ഷത്രത്തെപ്പോലെ തിളങ്ങുക, അവധിക്കാല പാർട്ടികളിൽ വേറിട്ടു നിൽക്കുക!