Kalyan Jewellers India Limited - Articles

നിങ്ങളുടെ കുട്ടികൾക്ക് ചന്തമുള്ള സ്വർണ്ണത്തിന്റെ സമ്മാനം

Publisher: blog

ഈ ലോകത്തിന് നൽകാൻ കഴിയുന്നതെല്ലാം അർഹിക്കുന്ന അതിരുകളില്ലാത്ത സന്തോഷത്തിന്റെ പൊന്നോമനകളാണ് കുട്ടികൾ... അതിൽ ഏറ്റവും പ്രചാരമുള്ള, യുവത്വം തുടിക്കുന്ന സ്വർണ്ണാഭരണങ്ങളും ഉൾപ്പെടും! നിങ്ങളുടെ കൊച്ചുകുട്ടിക്കായി ആകർഷകമായ ഒരു ആഭരണം വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ഏതാണ് ശരിയായ ആഭരണം എന്നു തീരുമാനിക്കാനുള്ള ഒരു ചെക്ക് ലിസ്റ്റ് ഇതാ!

 

ഏത് തരം ആഭരണങ്ങൾ?

 

നിങ്ങൾ ഏത് തരത്തിലുള്ള ആഭരണങ്ങൾ വാങ്ങുന്നു എന്നതാണ് ആദ്യം തീരുമാനിക്കേണ്ടത്. മോതിരങ്ങൾ നഷ്ടപ്പെടാൻ എളുപ്പമായതിനാൽ അവ ഒഴിവാക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. പകരം, സ്റ്റഡുകൾ, കമ്മലുകൾ, ബ്രേസ്ലെറ്റുകൾ അല്ലെങ്കിൽ പതക്കങ്ങൾ തിരഞ്ഞെടുക്കുക.

 

പ്രതിപാദ്യം/വിഷയം

 

കുട്ടികളുടെ ആഭരണങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത് അവർക്കു പരിചിതമായ പ്രതിപാദ്യങ്ങൾ അല്ലെങ്കിൽ കഥാപാത്രങ്ങളുടെ രൂപത്തിലാണ്. വേണ്ടത് ബ്രേസ്ലെറ്റുകളോ പതക്കങ്ങളോ കമ്മലുകളോ സ്റ്റഡുകളോ ആകട്ടെ, അവർ ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമോ പ്രമേയമോ തിരഞ്ഞെടുക്കുന്നത് അവരെ സന്തോഷിപ്പിക്കുമെന്ന് ഉറപ്പാണ്! ഈ പ്രതിപാദ്യ ആഭരണങ്ങളിൽ പലപ്പോഴും അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ നിറങ്ങൾ പുനഃസൃഷ്ടിക്കുന്നതിന് ഇനാമൽ ഉപയോഗിക്കും.

 

വജ്രമോ രത്നക്കല്ലുകളോ?

 

പരിഗണിക്കേണ്ട മറ്റൊരു ഘടകം നിങ്ങൾ വജ്രങ്ങളോ മറ്റ് വിലകൂടിയ രത്നക്കല്ലുകളോ പതിച്ച ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നുണ്ടോ എന്നതാണ്. വജ്രങ്ങളുടെ യുവത്വം നിറഞ്ഞ തിളക്കം നിങ്ങളുടെ കുഞ്ഞിന്റെ ചന്തം വർദ്ധിപ്പിക്കുന്നു!

 

ലഭ്യമായ ചില ജനപ്രിയ പ്രതിപാദ്യങ്ങൾ ചുവടെ ചേർക്കുന്നു. നിങ്ങളുടെ കുട്ടി ഇവയിൽ ഒന്നിനെയെങ്കിലും സ്നേഹിക്കുമെന്ന് ഉറപ്പാണ്!

 

കാർട്ടൂൺ കഥാപാത്രങ്ങൾ

 

കുട്ടികൾക്ക് കാർട്ടൂണുകൾ ഇഷ്ടമാണെന്നത് രഹസ്യമല്ല! ഹലോ കിറ്റി അല്ലെങ്കിൽ മിക്കി മൗസ് പോലുള്ള ജനപ്രിയ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഡിസൈൻ ചെയ്ത ആഭരണം നിങ്ങളുടെ കുട്ടികളുടെ മുഖത്ത് ഒരു വിടർന്ന പുഞ്ചിരി സൃഷ്ടിക്കും! കാർട്ടൂൺ കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന ഡിസൈനുകൾ പതക്കം, സ്റ്റഡ്, ബ്രേസ്ലെറ്റ് രൂപങ്ങളിൽ ഒന്നുപോലെ അതിശയകരമായി കാണപ്പെടുന്നു, കൂടാതെ ഇതിൽ വജ്രങ്ങളും ഉൾപ്പെടുത്താൻ കഴിയും.

 

പൂക്കളും പഴങ്ങളും

 

പൂക്കളുടെയും പഴങ്ങളുടെയും പ്രമേയത്തിലുള്ള ഡിസൈനുകൾ വിവിധ നിറങ്ങളും ആകൃതികളും ഡിസൈനുകളും വാഗ്ദാനം ചെയ്യുന്നു, ഇത് ആഭരണങ്ങൾ കൊച്ചുകുട്ടികൾക്ക് രസകരവും ആഹ്ളാദകരവുമാണ്!

 

അക്ഷരമാല

 

നിങ്ങളുടെ കുട്ടിയുടെ പേരിന്റെ അക്ഷരമുള്ള പതക്കങ്ങൾ അവർ ഇഷ്ടപ്പെടുന്ന വ്യക്തിഗത സമ്മാനമാണ്! തിളങ്ങുന്ന വജ്രങ്ങളോ രത്നക്കല്ലുകളോ ഉൾക്കൊള്ളുന്ന ഡിസൈനുകളുള്ള നിരവധി അക്ഷര ശൈലികളിൽ ഈ പതക്കങ്ങൾ ലഭ്യമാണ്.

 

മൃഗങ്ങൾ

 

മൃഗങ്ങളുടെ പ്രതിപാദ്യമുള്ള ആഭരണങ്ങൾ ഒരുപക്ഷേ ഏറ്റവും വൈവിധ്യമാർന്ന പ്രമേയങ്ങളാണ്, ഈ വിഭാഗത്തിൽ വിശാലമായ ഡിസൈനുകളും ഘടകങ്ങളും വാഗ്ദാനം ചെയ്യുന്നു. വജ്രങ്ങൾ, രത്നക്കല്ലുകൾ, മുത്തുച്ചിപ്പി, ഇനാമൽ എന്നിവ ഉപയോഗിച്ച് മൃഗങ്ങളുടെ പ്രമേയമുള്ള ആഭരണങ്ങളിൽ വിപുലമായ തോതിൽ നിറങ്ങൾ അവതരിപ്പിക്കാം, ഓരോന്നും സവിശേഷമായ രൂപമുള്ളതാണ്.

 

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തിക്ക്: നിങ്ങളുടെ കുട്ടിക്ക്, അനുയോജ്യമായ ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ ഈ ബ്ലോഗ് നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു!