Kalyan Jewellers, Madinat Zayed Extension, Abu Dhabi

Shop No-11, 12, & 13, Ground Floor, Madinat Zayed Extension
Abu Dhabi- 43680

(971)800-0320955

Call Now

Opens at

<All Articles

വധുവിനുള്ള ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തുടക്കക്കാർക്കുള്ള മാർഗ്ഗനിർദ്ദേശം

ഇന്ത്യ അനേകം കാര്യങ്ങൾക്ക് അതിപ്രശസ്തമാണ്. ആ പട്ടികയിൽ മുൻനിരയിലുള്ളത് നമ്മുടെ വിവാഹങ്ങളും അതിന്റെ ആഡംബരത്തികവുമാണ്. ഗംഭീരമായി വസ്ത്രധാരണം ചെയ്ത ഏകദേശം രണ്ടായിരം പേരുടെ കൂട്ടത്തിൽ നിന്ന് ഇന്ത്യൻ വധുവിനെ അനായാസം തിരിച്ചറിയാനാകും എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. ഇതിനുള്ള കാരണം അവളുടെ ആഡംബരവും മനോഹാരിതയും നിറഞ്ഞ ഹരവുമായ ചിഹ്നങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ആഭരണങ്ങളുടെ കൂട്ടവുമാണ്. ഒരു വധുവിനെ അണിയിച്ചൊരുക്കുന്ന കാര്യം വരുമ്പോൾ ശരിയായ ആഭരണങ്ങൾ തിരഞ്ഞെടുത്ത് അണിയുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ അനേക വർഷങ്ങളിലൂടെ സ്വരുക്കൂട്ടിയ സമ്പാദ്യം ആഡംബരം വിളംബരം ചെയ്യാനുപയോഗിക്കുന്നതിനു മുൻപ് നമ്മൾ എന്താണ് മനസ്സിൽ സൂക്ഷിക്കേണ്ടത്? നമുക്കു പരിശോധിക്കാം.

വസ്ത്രത്തിന്റെ കഴുത്തു ഭാഗവും നെക്ലേസും
ഒരു ടിപ്പിക്കൽ ഉത്തരേന്ത്യൻ വിവാഹത്തിൽ, വധു സാധാരണയായി ധരിക്കുന്നത് കല്ലുകളും പട്ടുനൂലും ഉപയോഗിച്ച് നെയ്തെടുത്ത സങ്കീർണ്ണമായ ധാരാളം ഡിസൈനുകളുള്ള കണ്ണഞ്ചിപ്പിക്കുന്ന ഒരു ലഹംഗ ആണ്. ഈ വേഷം ബോട്ട് നെക്ക്, സ്വീറ്റ്ഹാർട്ട് മുതൽ കുത്തിയിറക്കിയത് വരെ ഏത് കഴുത്തുഭാഗവും ഉപയോഗിച്ച് ഡിസൈൻ ചെയ്യാൻ കഴിയും. ഈ വിവാഹ വേഷം ചോക്കർ അല്ലെങ്കിൽ നീണ്ട നെക്ലേസ് അതല്ലെങ്കിൽ രണ്ടിന്റെയും മിശ്രണം പോലെ ഉചിതമായ കണ്ഠാഭരണം ഉപയോഗിച്ച് പൊരുത്തപ്പെടുത്തേണ്ടത് പ്രധാനമാണ്. വളരെയേറെ മുകളിലാകുന്നതും തൊങ്ങലുകളും വജ്രങ്ങളും കൊണ്ട് നിങ്ങളുടെ ശരീരത്തിന്റെ ഓരോ പ്രതലവും നിറയ്ക്കുകയും ചെയ്യുന്നത് നിങ്ങൾ ഒരു ഡിസ്കോ ബോൾ പോലെ കാണപ്പെടാനേ ഉപകരിക്കൂ. വേഷത്തോടൊപ്പം നിങ്ങളുടെയും സൌന്ദര്യം പുറത്തുകൊണ്ടുവരുന്ന ആഭരണം തിരഞ്ഞെടുക്കുന്നു എന്ന് ഉറപ്പാക്കുക.

ലോഹങ്ങൾ രസകരമായി മിശ്രണം ചെയ്യുക
സ്വർണ്ണം, പ്ലാറ്റിനം, വൈറ്റ് ഗോൾഡ്, റോസ് ഗോൾഡ് തുടങ്ങിയവ കൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ മിശ്രണം ചെയ്യുന്നത് നിങ്ങൾ പ്രാകൃത രൂപത്തിൽ കാണപ്പെടാൻ ഇടയാക്കും എന്നത് സാധാരണ വിശ്വാസമാണ്. എന്നാൽ ബുദ്ധിപൂർവും രസകരവുമായി അവ ഇണക്കിച്ചേർക്കുന്നത് എപ്പോഴും ഒരു വിജയമാകാൻ കഴിയും. നിങ്ങളുടെ ലോഹങ്ങൾ കരുതലോടെ മിശ്രണം ചെയ്യുന്നത് നിങ്ങൾക്ക് ഏറ്റവും ആകർഷണീയമായ വധുവിന്റെ രൂപഭാവം പകരും.

നിറങ്ങൾ കൂട്ടിക്കലർത്തരുത്
വിവിധ നിറങ്ങളിലുള്ള രത്നക്കല്ലുകൾ ആകർഷമാണെന്നതും ശരിയായ വേഷത്തിനൊപ്പം ചേർക്കുമ്പോൾ മനോഹരമായി കാണപ്പെടുമെന്നതും ശരി തന്നെ. എന്നാൽ ഒരു പ്രത്യേക രൂപഭാവത്തിനു വേണ്ടി പല നിറങ്ങൾ അണിയുന്നത് നല്ല ആശയമല്ല. ഉദാഹരണത്തിന്, നിങ്ങളുടെ വിവാഹ വേഷത്തിന് ഒരു പേസ്റ്റൽ ഷേഡാണ് ഉള്ളതെങ്കിൽ, ഒരു ഉജ്വല നിറം മാത്രമുള്ള രത്നക്കല്ലു പതിച്ച ആഭരണം ധരിക്കുക. ഉജ്വലമായ ഒരു വിവാഹ വേഷത്തിന്, അലംകൃതമല്ലാത്ത നിറത്തിലുള്ള രത്നക്കൽ ആഭരണമാകും നന്നായി ഇണങ്ങുക.

നിങ്ങളുടെ വിവാഹ വേഷത്തിന് ഇണങ്ങുന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കുക
വിവാഹവേഷം ഗംഭീരമായിരിക്കുമ്പോൾ, വേഷത്തിന്റെ സൌന്ദര്യവും പ്രതാപവും വെളിച്ചത്തു കൊണ്ടുവരുന്ന ആഭരണത്തിന്റെ ലളിതമായ സെറ്റ് ആയിരിക്കുന്നതാണ് വിവേകം. അതിനു വിപരീതമായി, നിങ്ങളുടെ വിവാഹവേഷം ലളിതമായ ഒന്നാണെങ്കിൽ, ഒരു സമ്പൂർണ്ണ മോടിപകരുന്ന ഇന്ത്യൻ വിവാഹത്തിന്റെ മിനുക്കുപണി പകരുന്ന ധീരവും പ്രതാപമുള്ളതുമായ ആഭരണങ്ങൾ അണിയുക.

വിശേഷ ദിനത്തിനു വേണ്ടി നിങ്ങളുടെ മുഴുവൻ ആഭരണങ്ങളും ധരിക്കരുത്
മഹത്തായ ഇന്ത്യൻ വധൂവേഷത്തിന്റെ മിനുക്കുപണികളെപ്പറ്റി പറയുമ്പോൾ, നിങ്ങളുടെ ആഭരണപ്പെട്ടി കാലിയാക്കി എല്ലാം കൂടി ഒരുമിച്ച് ധരിക്കാൻ പാടില്ല എന്നത് ശ്രദ്ധിക്കണം. ഏറ്റവും ശരിയായ ഇനം തിരഞ്ഞെടുത്ത് മൊത്തത്തിലുള്ള പരിഷ്കൃതമായ ഒരു രൂപഭാവത്തിനു വേണ്ടി അവ കലാപരമായി ഇണക്കിച്ചേർക്കണം. ഒരു പ്രത്യേക രൂപഭാവം കൈവരിക്കുന്നതിനു വേണ്ടി ചിലപ്പോൾ മുഴുവൻ ആഭരണങ്ങളും പുറത്തെടുക്കുന്നത് വിവേകപൂർണ്ണമായെന്നും വരാം.

വിവാഹ ആഘോഷത്തിനപ്പുറം ചിന്തിക്കുക
വിവാഹ ആഘോഷങ്ങൾ നീളുന്നത് കുറെ ദിവസം മാത്രമാണ് എന്നാൽ ആഭരണങ്ങൾ അനേക വർഷത്തേക്ക് നീളാൻ പോകുന്നവയാണ്. അതിനാൽ ഒരെണ്ണത്തിന്മേൽ ആഡംബരം കാട്ടുന്നതിനു മുൻപ് മറ്റു വേഷങ്ങളുമായി ചേർത്ത് വീണ്ടും ഉപയോഗിക്കുകയും ഇണക്കുകയും ചെയ്യുന്നതിനെപ്പറ്റി ആലോചിക്കുക.

നിങ്ങളുടെ അടുക്കിന്റെ കളി മനസ്സിലാക്കുക: ദക്ഷിണേന്ത്യൻ വധു സ്പെഷ്യൽ
ഒരു സാധാരണ ദക്ഷിണേന്ത്യൻ വധു സാധാരണയായി പളപളപ്പുള്ള പട്ടു സാരിക്കൊപ്പം ചോക്കർസ് തുടങ്ങി ചെറിയതു മുതൽ നീളമേറിയതു വരെയുള്ള നെക്ലേസുകൾ ധരിച്ചാണ് അണിഞ്ഞൊരുങ്ങുന്നത്. നെക്ലേസുകളുടെ ഒരു നിര ക്രമീകരിക്കേണ്ടത് സുപ്രധാനമാണ് കാരണം അതിന് ഒരു നല്ല രൂപം സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയും.

അവസാനമായി പറയാനുള്ളത്, വധു കൈവരിച്ച രൂപഭാവം നിങ്ങൾ എന്ന വധുവിന് ഇഷ്ടപ്പെടണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനാൽ സ്വന്തം സ്വത്വം നിലനിർത്തി നിങ്ങൾക്ക് സന്തോഷം നൽകുന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കുക. സുന്ദരിയായ ഒരു വധുവാകുക എന്നത് സ്വമേധയാ സംഭവിച്ചുകൊള്ളും.

Can we help you?