Kalyan Jewellers, Madinat Zayed Extension, Abu Dhabi

Shop No-11, 12, & 13, Ground Floor, Madinat Zayed Extension
Abu Dhabi- 43680

(971)800-0320955

Call Now

Opens at

<All Articles

രത്നങ്ങളുടെ രാജ്ഞി എന്നും അറിയപ്പെടുന്ന മുത്തുകൾക്കൊപ്പം ശാക്തീകരണ ചിഹ്നത്തിലൂടെ പ്രൗഢി വെളിപ്പെടുത്തുന്നു.

മുത്തുകൾ 'രത്നങ്ങളുടെ രാജ്ഞി' എന്നാണ് അറിയപ്പെടുന്നത് അത് ശരിയാണു താനും. ആരും അത് നിത്യേന അണിയുന്നില്ല. മുത്തുകൾ കോർത്ത ഒരു ചരടിനൊപ്പം വിസ്മയിപ്പിക്കുന്ന ഒരു രൂപഭാവം നേടിയെടുക്കുന്നതിന് ഒരു പ്രത്യേക വൈശിഷ്ട്യവും മനോഹാരിതയും ആവശ്യമാണ്.
ഭൂമിയുടെ ആഴങ്ങളിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന മറ്റ് ആഭരണങ്ങളിൽ നിന്നു വ്യത്യസ്തമായി, കടലിന്റെ ഹൃദയത്തിൽ നിന്നു വരുന്നതിനാൽ മുത്തുകൾ നിസ്തുലമാണ്. ഈ അപൂർവ രത്നങ്ങൾ ശേഖരിക്കുന്നതിനു വേണ്ടി സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടുന്ന പ്രക്രിയയാണ് മുത്തുവാരൽ. പുറംതോടുള്ള കല്ലിന്മേൽ കായ്ക്കുള്ളിൽ സംഭവിക്കുന്ന അവിശ്വസനീയമായ ഒരു പ്രതിഭാസമാണ് മുത്തുകൾ. പൊടിയോ മണലോ പോലെയുള്ള ഒരു ബാഹ്യവസ്തു കല്ലിന്മേൽ കായുടെയുള്ളിൽ പ്രവേശിക്കുമ്പോൾ, ഈ കടൽജീവി നാക്രെ എന്നറിയപ്പെടുന്ന ഒരു പദാർത്ഥം ആ ബാഹ്യവസ്തുവിനു ചുറ്റുമായി സ്രവിക്കുന്നു അതാണ് വർഷങ്ങൾ കൊണ്ട് തിളക്കമുള്ള ഒരു മുത്തായി മാറുന്നത്. പ്രകൃതിദത്തമായ വിധത്തിൽ ഒരു മുത്ത് രൂപം കൊള്ളുന്നതിന് രണ്ടര വർഷത്തിലധികം എടുക്കും. ഏതെങ്കിലും രണ്ട് മുത്തുകൾ ഒരേ വലിപ്പമോ ആകൃതിയോ തിളക്കമോ ഉള്ളതല്ലാത്തതിനാൽ ഓരോ മുത്തും നിസ്തുലമാണ്.
യുഗങ്ങൾക്കു മുൻപേ സ്ത്രീകളുടെ സൗന്ദര്യ വർദ്ധനവിന് മുത്തുകൾ ഉപയോഗിച്ചു പോരുന്നുണ്ട്. പുരാതന ഗ്രീക്ക് ചരിത്രത്തിലും ഈജിപ്തിലെ ഫറവോമാരുടെ കാലത്തും ശക്തമായ ചൈനീസ് രാജകുലങ്ങളിലും രാജോചിത മുഗൾ സമ്രാജ്യത്തിന്റെ കാലത്തും, രാജവംശങ്ങളുടെ ഖജനാവിൽ മുത്തുകൾക്ക് പ്രത്യേകം സ്ഥാനമുണ്ടായിരുന്നു. രാജാവിന് ഏറ്റവും അടുപ്പമുള്ളവർക്ക് മുത്തുകൾ സമ്മാനിക്കുകയും രാജവംശത്തിലെ സ്ത്രീകൾ അവ ഗംഭീരമായ രീതിയിൽ അണിയുകയും ചെയ്തിരുന്നു. ഇന്നും മുത്തുപതിച്ച ആഭരണങ്ങൾക്ക് ഏതൊരു സ്ത്രീയുടെ ഹൃദയത്തിലും അവളുടെ അലമാരയിലും വ്യക്തമായ സ്ഥാനമുണ്ട്.
ശുദ്ധമായത് ആയതിനാലും ക്രീമുകളും രാസവസ്തുക്കളുമായി നിരന്തരം ചേർത്തുവയ്ക്കപ്പെടുന്നതിൽ നിന്ന് കേടുസംഭവിക്കാം എന്നതിനാലും, പ്രത്യേക അവസരങ്ങളിൽ മാത്രമേ മുത്തുകൾ ധരിക്കാവു എന്ന് ഉപദേശിക്കുന്നു. ലളിതമായ മുത്തുപതിച്ച ഒരു മൂക്കുത്തി തന്നെ രാജകീയ രൂപഭാവം പകരാൻ പര്യാപ്തമാണ്. മുത്തു പതിച്ച മൂക്കുത്തികൾ ഓഫീസ് വേഷത്തിനൊപ്പം ധരിക്കാൻ പറ്റിയതുമാണ്. മുത്തുപതിച്ച ബ്രേസ്ലെറ്റുകൾ അല്ലെങ്കിൽ വളകൾ നിത്യേന ധരിക്കുന്നത് ഒഴിവാക്കണം കാരണം അവ തേഞ്ഞ് തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗംഭീര മോടിക്ക്, മുത്തു പതിച്ച ചാന്ദ്ബാലി കമ്മലുകൾ തീർച്ചയായും തിരഞ്ഞെടുക്കാവുന്നതാണ്. വധുവിന്റെ വേഷഭൂഷാദിയിൽ സ്വർണ്ണവും വജ്രവും കൊണ്ടുള്ള ആഭരണങ്ങൾക്കാണ് പ്രാമുഖ്യമെങ്കിലും, പ്രസ്തുത അവസരത്തിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ മുത്തു പതിച്ച ആഭരണങ്ങൾക്ക് അവയുടേതായ തനത് സ്ഥാനമുണ്ട്. ഗംഭീര ചോക്കർസ് മുതൽ നിരയായുള്ള നീണ്ട നെക്ലേസുകൾ വരെ, മുത്തു് പതിച്ച ആഭരണങ്ങൾക്ക് ഒറ്റ നോട്ടത്തിൽ നിങ്ങളുടെ രൂപഭാവത്തിന് പ്രതാപം പകരാൻ കഴിയും. നേർ വിപരീതമായി, ഒരു ഔദ്യോഗിക കൂടിച്ചേരലിന് യോജിച്ച പ്രൗഢവും മനോഹരവുമായ രൂപഭാവം പൂർണ്ണമാക്കാൻ മുത്തുകൾ കോർത്ത ലളിതമായ ഒരു ചരടിനു കഴിയും.
മുത്തുപതിച്ച ആഭരണങ്ങളെ സംബന്ധിക്കുന്ന ആകർഷകമായ ഒരു ഘടകം ഓരോ അവസരത്തിനും ഓരോ വ്യക്തിയുടെയും മുൻഗണനയ്ക്കും യോജിച്ച വിധത്തിൽ ഏറ്റവും രമണീയമായി അത് സ്റ്റൈൽ ചെയ്യാൻ കഴിയുമെന്നതാണ്.

Can we help you?