044-66205713

Call Now

Opens at

<All Articles

പുരാതന പ്രവണതകൾ: അവ മടങ്ങി വരികയാണോ?

ഓൾഡ് ഈസ് ഗോൾഡ്“. ഇംഗ്ലീഷ് ഭാഷയിൽ ഇതിനേക്കാൾ കൂടുതൽ ആവർത്തിക്കപ്പെട്ടതും പ്രയോഗിക്കപ്പെട്ടതുമായ മറ്റൊരു ചൊല്ല് ഉണ്ടാവില്ല. എന്നിട്ടും, ഈ പ്രസ്താവന കൂടുതൽ സത്യമായി തുടരുകയാണ്. വിശേഷിച്ചും ഫാഷൻ വ്യവസായത്തിൽ ഞൊടിയിടയിൽ പ്രവണതകൾ മാറിക്കൊണ്ടിരിക്കും, ഒരു കാലത്ത് പ്രചുരപ്രചാരമുണ്ടായിരുന്നതും എന്നാൽ പിന്നീട് അവഗണിക്കപ്പെട്ടു കിടന്നതും കുറെക്കാലത്തിനു ശേഷം വീണ്ടും ജനപ്രിയമായതുമായ അനേകം ട്രെൻഡുകളുണ്ട്.
പുരാതന ആഭരണങ്ങളുടെ കാര്യത്തിൽ, നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്ന ആഭരണങ്ങൾ ഇന്ന് ട്രെൻഡി ആയിക്കൊണ്ടിരിക്കുന്നു എന്നത് സ്വാഭാവികമാണ്. ഇതിനു കാരണം അത്തരം ഡിസൈനുകളെയും ആഭരണങ്ങളെ എന്നെന്നേക്കും മനോഹരമാക്കുന്നത് കരകൌശലവിദഗ്ധരുടെ സങ്കീർണ്ണമായ കൈവേല ആണ്. അത്തരം ആഭരണം ഒരു സ്ത്രീയ്ക്ക് ഹൃദയാകർഷകമായി തോന്നാനുള്ള മറ്റൊരു പ്രധാന കാരണം തലമുറ തലമുറയായി കൈമാറിയ സ്വർണ്ണത്തിന്റെ ഓരോ കണികയ്ക്കമൊപ്പം നെയ്യപ്പെട്ടിട്ടുള്ള വൈകാരികതയാണ്. അപൂർവ പൌരാണിക ഡിസൈനുകൾക്കൊപ്പം, ഓരോ സ്ത്രീയും തന്റെ അമ്മയുമായി/അമ്മൂമ്മയുമായി ബന്ധപ്പെടുത്തുന്ന മധുര സ്മരണകളുടെ ഭാരവും ആ ആഭരണങ്ങൾ പേറുന്നുണ്ട്. ഇന്നത്തെ ലോകത്ത് ഫാഷനബൾ ആയ ചില പുരാതന ആഭരണങ്ങളിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം.
പോൾക്കി പോലെയുള്ള അൺകട്ട് ആഭരണങ്ങൾ വലിയ ചോക്കർസിലും നെക്ലേസുകളിലും കലാപരമായി പാകിയ ശുദ്ധമായ, കലർപ്പില്ലാത്ത വജ്രങ്ങൾ ഉപയോഗിക്കുന്നു, അത് ഇന്നത്തെ ഏതൊരു വധുവിനും സ്വീകാര്യമായ ഓപ്ഷനാണ്. ഇതിന്റെ കാരണം ഏറ്റവും മനോഹരമായ വിധത്തിൽ വധുവിന്റെ നേർക്ക് കാഴ്ചക്കാരുടെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റാൻ തക്കവിധം ഗംഭീരമാണ് പോൾക്കി ആഭരണം എന്നുള്ളതാണ്.
എക്കാലത്തും ഏതൊരു സ്ത്രീയും ഇഷ്ടപ്പെട്ടു പോന്ന മറ്റൊന്ന് ഝുംക / ജിമിക്കി /കോട കടുക്കൻ ആണ്. അനേക നൂറ്റാണ്ടുകളായി ഇന്ത്യയിലുടനീളം ധരിച്ചുപോരുന്ന ഇത്തരം കമ്മലുകൾ ശരിക്കും ശാശ്വതമാണ് കാരണം അവ നിലവിൽ വന്നതു മുതൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ ഏറ്റവും പ്രിയങ്കരമായ ആഭരണമാണത്. പല ക്രിയേറ്റർസും ഫാഷനിസ്റ്റുകളും വിവാഹ വേഷത്തിനു മുതൽ ദൈനംദിന വേഷങ്ങൾക്കും പാശ്ചാത്യ വേഷങ്ങൾക്കു പോലും ഇണങ്ങുന്ന വിധത്തിൽ ലളിതമായ ഝുംകയെ വിപ്ലവകരമാക്കിയിട്ടുണ്ട്.
കഡ വളകൾ വജ്രങ്ങളും മറ്റ് അമൂല്യ രത്നങ്ങളും പതിച്ച തടിച്ച സ്വർണ്ണ വളകളാണ്. അവ വലിപ്പമേറിയതും സാധാരണ ഗതിയിൽ ജോഡിയായി ധരിക്കുന്നതുമാണ് എങ്കിലും ഒറ്റയ്ക്കും ധരിക്കാനാകും. നേർത്ത വളകളുടെ നിര കൊണ്ട് സ്ത്രീകൾ സ്വന്തം കൈകൾ അലങ്കരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കാലം പഴങ്കഥയായി. പരിമിതവും എന്നാൽ സുഖപ്രദവുമായ ആഭരണം ധരിക്കുന്ന യുഗം സ്ത്രീകൾക്കിടയിൽ കഡ വളകളോടുള്ള ഇഷ്ടം വീണ്ടും ഉദ്ദീപിപ്പിച്ചിരിക്കുന്നു.
ഇന്നത്തെ സ്ത്രീകൾക്കിടയിൽ പ്രിയങ്കരമായ മറ്റൊന്ന് നാസികാ വളയമാണ്. വലിപ്പമേറിയ കലാപരമായവ, നക്ഷത്രഖചിതമായ ചെറിയ വജ്രം പതിച്ചവ, ട്രെൻഡി പാശ്ചാത്യ ഡിസൈനുകൾ എന്നിങ്ങളെ എല്ലാ പാറ്റേണുകളിലുമുള്ള നാസികാ വളയങ്ങൾ ട്രെൻഡിൽ ഉണ്ട്.
മാംഗ് ടിക്ക (നെറ്റി പതക്കം) സാധരണഗതിയിൽ ഒരു ഇഞ്ച് നീളമുള്ള കലാപരമായ സ്വർണ്ണ പതക്കമാണ്, ചിലതിൽ വ്യാമിശ്രമായ ഡിസൈനിൽ വജ്രങ്ങൾ പതിച്ചിരിക്കുന്നതായി കാണാം. വിവാഹിതയായ സ്ത്രീയുടെ താലിച്ചരടിൽ കോർക്കപ്പെട്ടതാണത്. മുഖ്യമായും ഉത്തരേന്ത്യൻ സ്ത്രീകൾ മുഖേന അണിയപ്പെടുന്ന ഈ ആഭരണം ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള സ്ത്രീകൾക്കിടയിൽ ജനപ്രീതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്.
പുരാതനവും പരമ്പരാഗതവുമായ ആഭരണങ്ങളുടെ കാര്യത്തിൽ ഇന്ത്യയുടെ നിധിശേഖരത്തിൽ വിസ്മയാവഹമായ ധാരാളം ഡിസൈനുകളുണ്ട്. അവയുടെ സമ്പൂർണ്ണ പട്ടിക അനന്തമായതിനാൽ ഏറ്റവും പ്രസിദ്ധമായവ മാത്രമാണ് ഈ ലേഖനത്തിൽ ഞാൻ എടുത്തുകാട്ടിയിട്ടുള്ളത്.

Can we help you?