Kalyan Jewellers India Limited - Articles

നിറം കൊണ്ട് ശോഭനമാക്കൂ

Publisher: blog

സംസ്‌കാരവും പൈതൃകവും വർണ്ണപ്പൊലിമയും കൊണ്ട് സമ്പന്നമായ നാടാണ് ഇന്ത്യ. നാം അണിയാന്‍ വാങ്ങുന്ന ആഭരണങ്ങളിലും ഇത് പ്രതിഫലിക്കും. ആഭരണ നിർമ്മാണത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ചരിത്രമാണ് രാജ്യത്തിനുള്ളത്, പല പ്രദേശങ്ങൾക്കും തനതായ ശൈലികളും പാരമ്പര്യങ്ങളും ഉണ്ട്. ഇന്ത്യൻ ആഭരണങ്ങൾ അതിന്‍റെ സങ്കീർണ്ണമായ ഡിസൈനും നൈപുണ്യമുള്ള കൈപ്പണികള്‍ക്കും വിലപിടിപ്പുള്ള അമൂല്യമായ രത്നല്ലുകളുടെ ഉപയോഗത്തിനും പേരുകേട്ടതാണ്. ഈ ആഭരണങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന കല്ലുകളുടെ ചടുലമായ നിറങ്ങൾ പരമ്പരാഗത ഇന്ത്യൻ ജ്വല്ലറി ഡിസൈനുകളുടെ സൗന്ദര്യത്തിനും ചാരുതയ്ക്കും തെളിവാണ്. ഈ ലേഖനത്തിൽ, ഈ വർണ്ണാഭമായ രത്നങ്ങളും നിങ്ങൾക്ക് അവ അലങ്കരിക്കാൻ കഴിയുന്ന നിരവധി അവസരങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഇന്ത്യൻ ആഭരണങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും പ്രശസ്തമായ നിറമുള്ള രത്നക്കല്ലുകളില്‍ ഒന്നാണ് മരതകം. മരതകം പച്ച നിറത്തിന് പേരുകേട്ടതാണ്, അവ പലപ്പോഴും പരമ്പരാഗത ഇന്ത്യൻ ആഭരണങ്ങളായ സ്റ്റേറ്റ്‌മെന്‍റ് സെറ്റുകൾ, നെക്ലേസുകൾ എന്നിവയിൽ ഉപയോഗിക്കുന്നു. മാഹാത്മ്യത്തിന് പേരുകേട്ട പാർട്ടികൾക്കും ആഘോഷങ്ങൾക്കും അവ അണിയാനുള്ള ഏറ്റവും നല്ല മാർഗം ഞങ്ങൾ ശുപാർശ ചെയ്യുന്നു. പാർട്ടികൾക്കും ആഘോഷങ്ങൾക്കും മരതകം ഇഷ്ട ചോയിസാണ്, കാരണം ഇത് മൊത്തത്തിലുള്ള ലുക്കിന് പ്രൗഢിയും ഗ്ലാമറും നൽകുന്നു. ചാൻഡിലിയർ കമ്മലുകൾ, കോക്ടെയ്ൽ മോതിരങ്ങള്‍, മരതകം പതിച്ച ലേയേർഡ് നെക്ലേസുകൾ തുടങ്ങിയ സ്റ്റേറ്റ്മെന്‍റ് പീസുകൾ ഈ അവസരങ്ങൾക്ക് ചേരും.

ഇന്ത്യൻ ആഭരണങ്ങളിൽ ഉപയോഗിക്കുന്ന മറ്റൊരു രത്നമാണ് മാണിക്യം. മാണിക്യം സമ്പന്നമായ ചുവപ്പ് നിറത്തിന് പേരുകേട്ടതാണ്, അവ പലപ്പോഴും പരമ്പരാഗത ഇന്ത്യൻ ആഭരണ ഡിസൈനുകളിൽ ഉപയോഗിക്കുന്നു. വിവാഹം ഇന്ത്യൻ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവസരങ്ങളിൽ ഒന്നാണ്, മാത്രമല്ല വധുവിന്‍റെ മൊത്തത്തിലുള്ള ഒരുക്കത്തില്‍ ആഭരണങ്ങൾ അവിഭാജ്യ ഭാഗമാണ്. വധുക്കളുടെ പരമ്പരാഗത വേഷവിധാനത്തിന്‍റെ പ്രൗഢി എടുത്തുകാട്ടുന്നതിനാല്‍ മാണിക്യക്കല്ല് ഇന്ത്യൻ വിവാഹങ്ങൾക്ക് പ്രിയങ്കരമാണ്.

യുവാക്കളുടെ പ്രിയങ്കരമായ ഒരു ചോയിസാണ് ഇന്ദ്രനീലം. നീല, പിങ്ക്, മഞ്ഞ എന്നിവയുൾപ്പെടെയുള്ള നിറങ്ങളുടെ ഒരു ശ്രേണിയിൽ വരുന്ന അവ പലപ്പോഴും സമകാലിക ഇന്ത്യൻ ആഭരണ ഡിസൈനുകളിൽ ഉപയോഗിക്കുന്നു. ഈ രത്നങ്ങള്‍ മിനിമലിസ്റ്റിക് ഡിസൈനുകളിൽ പതിച്ചാൽ, ബിസിനസ് മീറ്റിംഗുകൾ, കോർപ്പറേറ്റ് ഇവന്‍റുകൾ എന്നിവ പോലുള്ള ആക്‌സസറൈസിംഗ് സമീപനം ആവശ്യമായ ഔപചാരിക സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമാണ്. സ്റ്റഡ് കമ്മലുകൾ, പെൻഡന്‍റ് നെക്ലേസുകൾ, വര്‍ണ്ണ രത്നങ്ങള്‍ പതിച്ച നേർത്ത വളകൾ എന്നിവ പോലുള്ള അതിലോലമായ പീസുകള്‍ നിങ്ങളുടെ വേഷവിധാനത്തിന് അതിരുവിടാത്ത ചാരുതയേകും.

അമേത്തിസ്റ്റ്, ടോപസ്, ഗാർനെറ്റ് എന്നിങ്ങനെ പ്രസിദ്ധമായ മറ്റ് അമൂല്യ രത്നങ്ങളും ഉണ്ട്. ഇണങ്ങുന്ന വേഷവിധാനത്തോട് ചേരുമ്പോള്‍, നിങ്ങളുടെ കാഷ്വൽ വസ്ത്രങ്ങൾക്ക് മാറ്റ് കൂട്ടാന്‍ അവ സഹായിക്കുന്നു. ബ്രഞ്ചുകൾ, ഷോപ്പിംഗ് ട്രിപ്പ്, അല്ലെങ്കിൽ ലഞ്ച് ഡേറ്റ് എന്നിവ പോലുള്ള കാഷ്വൽ ഔട്ടിംഗുകൾക്ക് അവ അനുയോജ്യമാണ്. സ്റ്റഡ്‌സ്, സ്റ്റാക്കബിള്‍ മോതിരങ്ങള്‍, നിറമുള്ള രത്നം പതിച്ച ചാം ബ്രേസ്‌ലെറ്റുകൾ തുടങ്ങിയ പീസുകള്‍ വൈവിധ്യമാർന്നവയാണ്, അവ പലതരം വേഷത്തിനൊപ്പം അണിയാം.

രത്നം പതിച്ച ആഭരണങ്ങൾ അണിയാനുള്ള മികച്ച സന്ദര്‍ഭമാണ് ഉത്സവങ്ങൾ. ദീപാവലിയോ ദുർഗ്ഗാപൂജയോ നവരാത്രിയോ ആകട്ടെ അവ ആഘോഷവേളയില്‍ വസ്ത്രങ്ങൾക്ക് പകിട്ടേകുന്നു, അമൂല്യ രത്നങ്ങളുടെ വിവിധ നിറങ്ങളിൽ അണിഞ്ഞൊരുങ്ങാം. നിങ്ങൾ പരമ്പരാഗതമോ സമകാലികമോ ആയ ഡിസൈനുകളായിരിക്കാം നോക്കുന്നത്, ഈ ട്രെൻഡുകൾ കൊണ്ട് നിങ്ങളുടെ ലോകം വർണ്ണാഭമാക്കാന്‍ മറക്കരുത്.