Kalyan Jewellers India Limited - Articles

വാലന്‍റൈൻസ് ഡേ ഗിഫ്റ്റ് - സവിശേഷമായതു കൊണ്ട് പറയൂ!

Publisher: blog

വാലന്‍റൈന്‍സ് ഡേ ആണ്, പരസ്പരം നിങ്ങളുടെ സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാനുള്ള പ്രത്യേക അവസരമാണ്. അത് സവിശേഷതയുള്ള എന്തെങ്കിലും കൊണ്ടാകട്ടെ! ആഭരണങ്ങൾ സമ്മാനിക്കുന്നതിനേക്കാൾ വിലപ്പെട്ടതും സവിശേഷവുമായ മറ്റെന്താണുള്ളത്? ആഭരണങ്ങൾ കാലാതീതമാണ്, ക്ലാസിക് ഗിഫ്റ്റുമാണ്, അത് വര്‍ഷങ്ങളോളം അതില്‍ അഭിമാനം കൊള്ളം. പ്രിയപ്പെട്ടവര്‍ വേണ്ടപ്പെട്ടവരാണെന്ന് ബോധ്യപ്പെടുത്താന്‍ വാലന്‍റൈൻസ് ഡേ ആഭരണങ്ങൾക്കുള്ള ചില ആശയങ്ങൾ ഇതാ.


ഡയമണ്ട്

ഡയമണ്ട് പെൺകുട്ടികള്‍ക്ക് ഏറ്റവും പ്രിയമുള്ള ചങ്ങാതിയാണെന്നതില്‍ സംശയമില്ല, അതിന് ഉത്തമമായ കാരണവുമുണ്ട്. അവ കാലാതീതവും പ്രൗഢവും വൈവിധ്യമുള്ളതുമാണ്. ഒരു ഡയമണ്ട് നെക്ലേസ് അഥവാ ഒരു ജോടി ഡയമണ്ട് കമ്മലുകൾ എന്നെന്നേക്കും വിലമതിക്കപ്പെടുന്ന ക്ലാസ്സിക് ഗിഫ്റ്റാണ്. ഒരു ജോടി ഇൻഫിനിറ്റി ലൂപ്പ് ഡയമണ്ട് കമ്മലുകൾ നിങ്ങളുടെ സ്നേഹം ശാശ്വതമാണെന്ന് കാണിക്കാനുള്ള മികച്ച മാർഗമാണ്. ഏതറ്റം വരെയും പോയി അവൾക്ക് ചേരുന്ന പെൻഡന്‍റും മാലയുമുള്ള ഒരു സെറ്റ് സമ്മാനിക്കുക.


വ്യക്തിഗത ആഭരണങ്ങള്‍

ആലോചിച്ചും പ്രയത്നിച്ചും തിരഞ്ഞെടുത്ത ഗിഫ്റ്റാണെന്ന് നിങ്ങളുടെ പ്രിയപ്പെട്ടവളെ ബോധ്യപ്പെടുത്താനുള്ള മികച്ച മാർഗമാണ് വ്യക്തിഗത ആഭരണങ്ങൾ. അവരുടെ പേരോ ഇനീഷ്യലോ ആഭരണത്തിൽ കൊത്തിവയ്ക്കാം അല്ലെങ്കിൽ പ്രത്യേക സന്ദേശം ആലേഖനം ചെയ്യാം. ഇത്തരം ആഭരണങ്ങൾ വൈകാരികവും അർത്ഥവത്തുമായ സമ്മാനമാണ്, അത് വർഷങ്ങളോളം വിലമതിക്കപ്പെടും.


ബെർത്ത്‌സ്റ്റോൺ ആഭരണങ്ങൾ

വാലന്‍റൈൻസ് ഡേയ്ക്ക് ഉത്തമമായ സവിശേഷവും ചിന്തനീയവുമായ സമ്മാനമാണ് ബർത്ത്‌സ്റ്റോൺ ആഭരണങ്ങൾ. പ്രിയപ്പെട്ട ഒരാളുടെ ബെര്‍ത്ത്‍സ്റ്റോണ്‍ ഉൾക്കൊള്ളുന്ന ആഭരണം നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അത് ഒരു മോതിരമോ മാലയോ ഒരു ജോടി കമ്മലുകളോ ആകാം. ഹൃദയാകൃതിയില്‍ ഡയമണ്ട് പതിച്ച, നേര്‍ത്ത മാലയില്‍ കോര്‍ത്ത മാണിക്യവും ഈ വാലന്‍റൈന്‍സ് ദിനത്തിൽ അവളെ ആകർഷിക്കുമെന്ന് ഉറപ്പാണ്.


പേള്‍ ആഭരണങ്ങള്‍

വാലന്‍റൈൻസ് ഡേയ്ക്ക് അനുയോജ്യമായ ഒരു ക്ലാസിക് ഗംഭീരമായ സമ്മാനമാണ് പേൾ ആഭരണങ്ങൾ. മുത്തുകൾ പരിശുദ്ധിയുടെ പ്രതീകമാണ്, അവ കാലാതീതവും മനോഹരവുമായ സമ്മാനമാണ്. ഒരു പേള്‍ നെക്ലേസ്, ബ്രേസ്‍ലെറ്റ് അഥവാ കമ്മലുകൾ നിങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് സവിശേഷമാണെന്ന് ബോധ്യപ്പെടുത്തും.


മോതിരങ്ങള്‍

വാലന്‍റൈൻസ് ഡേയ്ക്കുള്ള ജനപ്രിയവും റൊമാന്‍റിക്കുമായ ഗിഫ്റ്റാണ് മോതിരങ്ങള്‍. ക്ലാസിക് ബാൻഡുകൾ മുതൽ ആധുനിക ഡിസൈനുകൾ വരെയുള്ള വൈവിധ്യമാർന്ന ശൈലികളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കുന്ന സ്നേഹത്തിന്‍റെയും പ്രതിബദ്ധതയുടെയും പ്രതീകമാണ് മോതിരം. അവളുടെ മോതിരത്തിന്‍റെ സൈസ് നിങ്ങൾക്ക് നിശ്ചയമില്ലെങ്കില്‍, അവളുടെ സുന്ദരമായ വിരലുകൾക്ക് ചേരുന്ന വിധത്തില്‍ ഡയമണ്ടും ബെര്‍ത്ത് സ്റ്റോണും ഉൾച്ചേർത്ത മനോഹരമായ ഹൃദയാകൃതിയുള്ള അഡ്ജസ്റ്റബിള്‍ മോതിരം നിങ്ങൾക്ക് വാങ്ങാം.


പാദസരവും ബ്രേസ്‍ലെറ്റുകളും

വാലന്‍റൈൻസ് ഡേയ്‌ക്ക് ഉത്തമമായ അതുല്യവും സ്റ്റൈലിഷുമായ ഗിഫ്റ്റാണ് പാദസരം. ഏത് വസ്ത്രത്തിനും ചാരുതയും ആകർഷണീയതയും നൽകാനുള്ള മികച്ച മാർഗമാണ് പാദസരം. സാധാരണ മാലകള്‍ മുതൽ കൂടുതൽ വിപുലമായ ഡിസൈനുകൾ വരെ നിങ്ങൾക്ക് വൈവിധ്യമാർന്ന ഡിസൈനുകളില്‍ നിന്നും സ്റ്റൈലുകളില്‍ നിന്നും തിരഞ്ഞെടുക്കാം.

അവൾക്ക് ബ്രേസ്‍ലെറ്റ് ഇഷ്ടമാണെങ്കില്‍, ഞങ്ങളുടെ ശേഖരത്തിൽ നിന്ന് ജോലിസ്ഥലത്തും ഡേറ്റ് നൈറ്റിലും അണിയാവുന്ന ഭംഗിയുള്ളവ തിരഞ്ഞെടുക്കുക.


പ്രണയവും വാത്സല്യവും ആഘോഷിക്കാനുള്ള പ്രത്യേക അവസരമാണ് വാലന്‍റൈൻസ് ഡേ. ആഭരണങ്ങൾ കാലാതീതമായ, ക്ലാസിക് ഗിഫ്റ്റാണ്, അത് വർഷങ്ങളോളം വിലമതിക്കപ്പെടും. നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഡയമണ്ട് നെക്ലേസ്, വ്യക്തിഗത ആഭരണം, ജന്മനക്ഷത്ര കല്ല് ആഭരണങ്ങൾ, പേള്‍ ആഭരണം, മോതിരം അല്ലെങ്കിൽ പാദസരം എന്നിങ്ങനെ ഏതായിരുന്നാലും, നിങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് താന്‍ വേണ്ടപ്പെട്ടവളാണെന്ന ബോധ്യവും മതിപ്പും അനുഭവപ്പെടും. അതിനാൽ ഈ പ്രണയദിനം, അത് അവിസ്മരണീയമാക്കുക, സവിശേഷ സമ്മാനം കൊണ്ട് ആശംസിക്കുക! അതിനായി ഞങ്ങളുടെ ബെസ്പോക്ക് വാലന്‍റൈൻസ് ഡേ കളക്ഷന്‍ ബ്രൗസ് ചെയ്യുക.