Kalyan Jewellers India Limited - Articles

ഇണങ്ങുന്ന മോതിരം കണ്ടെത്താനുള്ള സമ്പൂര്‍ണ ഗൈഡ്

Publisher: blog

ആരെങ്കിലും നിങ്ങള്‍ക്ക് സമ്മാനിക്കുന്നതായാലും, നിങ്ങള്‍ സ്വയം വാങ്ങുന്നതായാലും മോതിരങ്ങള്‍ക്ക് വൈകാരിക മൂല്യമാണ് ഉള്ളത്. മോതിരം നിങ്ങള്‍ക്ക് നന്നായി ചേരുന്നതാണെന്നും, നിങ്ങളുടെ സ്റ്റൈലിന് ഇണങ്ങുന്നതാണെന്നും ഉറപ്പ് വരുത്തുകയാണ് പ്രധാനം.


ഇണങ്ങുന്ന മോതിരത്തിന്റെ സൈസ് എങ്ങനെ നോക്കാം

മോതിരം ഓൺലൈനിൽ വാങ്ങുമ്പോൾ, സൈസ് ഒത്തുകിട്ടാതെ പോകാന്‍ സാധ്യതയുണ്ട്. ഭാഗ്യവശാൽ, ഇന്ത്യയിൽ, എല്ലാ ജ്വല്ലറികളും അനുവര്‍ത്തിക്കുന്ന ഒരു ഏകീകൃത സൈസ് ഉണ്ട്. വലുപ്പത്തിന്റെ പൂർണ്ണമായ ലിസ്റ്റ് കണ്ടെത്താൻ 'റിംഗ് സൈസ് ചാർട്ട് ഇന്ത്യ' തിരയുക. ഈ ചാർട്ടുകൾ നിങ്ങളുടെ വിരലിന്റെ വണ്ണം അടിസ്ഥാനമാക്കിയാണെന്ന് ഓർമ്മിക്കുക.


വിരലിന്റെ വണ്ണം അളക്കാൻ, ഒരു മെഷറിംഗ് ടേപ്പ് എടുത്ത് വിരലില്‍ ചുറ്റുക. ടേപ്പിലെ അളവ് നിങ്ങളുടെ വിരലിന്റെ വണ്ണം ആയിരിക്കും. മെഷറിംഗ് ടേപ്പ് കിട്ടില്ലെങ്കിൽ, ഒരു ചരട് എടുത്തും അളവെടുക്കാം. ചരട് കൊണ്ട് അത് ആവര്‍ത്തിച്ച്, വണ്ണം ശരിയായി അടയാളപ്പെടുത്തുക. എന്നിട്ട് അത് നിവര്‍ത്തി, ഒരു റൂളറിന് നേരെ വെച്ച് അളവ് നോക്കുക.


അധിക ഉപായം: നിങ്ങൾ ഉപയോഗിക്കുന്ന ചാർട്ട് ഡയാമീറ്റര്‍ അടിസ്ഥാനമാക്കി ഉള്ളതാണെങ്കിൽ, അളവെടുക്കുന്ന സമയത്ത് കിട്ടുന്ന സംഖ്യയെ 3.14 കൊണ്ട് ഹരിച്ച് ഡയമീറ്റർ എടുക്കാം.


കൃത്യമായ അളവും മോതിര സൈസും കണ്ടെത്തിയ സ്ഥിതിക്ക് ഇനി, നിങ്ങൾക്ക് അനുയോജ്യമായ ഒരെണ്ണം എടുക്കാൻ സമയമായി!


ആദ്യം, മോതിരത്തിന്റെ സ്റ്റൈൽ ഏത് വേണമെന്നത് കണ്ടെത്തുക. ഏത് മെറ്റൽ കൊണ്ട് ഉണ്ടാക്കിയതാവണം, അതില്‍ രത്നം വേണമോ? വേണമെങ്കില്‍, നിറമുള്ള രത്നക്കല്ലാണോ അതോ ഡയമണ്ട് ആണോ വേണ്ടത്?

അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടിക്കഴിഞ്ഞാൽ, നമ്മള്‍ രസകരമായ ഭാഗത്തേക്ക് കടക്കുകയായി! മോതിരത്തിന്റെ ഡിസൈന്‍. ഈ ജനപ്രിയ സ്റ്റൈലുകളിൽ ഏതായിരിക്കും നിങ്ങൾ എടുക്കുക?


ട്രഡീഷണല്‍ സോളിറ്റെയർ

ട്രഡീഷണല്‍ സോളിറ്റെയർ ലളിതവും സമയാതീതവുമായ ഡിസൈനാണ്, ആരെയും ആകര്‍ഷിക്കും.


ഫ്രീ ഫോം

നവീനമായ ചോയിസ് നല്‍കി മോതിരങ്ങളുടെ പരമ്പരാഗത രൂപഭംഗി ഭേദിക്കുന്നതാണ് ഫ്രീ ഫോം മോതിരങ്ങള്‍ .


സ്പ്ലിറ്റ്

വലയം വേറിട്ടതും സെന്റർ സ്റ്റോണില്‍ യോജിച്ച് പ്രത്യേക ഭംഗി നല്‍കുകയും ചെയ്യുന്നതാണ് സ്പ്ലിറ്റ് മോതിരങ്ങള്‍.


ബാന്‍ഡ്

ബാൻഡുകൾ ഒന്നുകിൽ മിനിമലിസ്‌റ്റിക്ക്, ചിക് ആകാം, അല്ലെങ്കിൽ പേവ് അഥവാ ചാനൽ-സെറ്റ് ഡയമണ്ടുകളാല്‍ പ്രൗഢമാകാം; എന്തായിരുന്നാലും അവ ശ്രദ്ധ ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്!


ബൈപ്പാസ്

ബൈപാസ് മോതിരങ്ങള്‍ക്ക് ഇരുവശത്തും രത്നത്തെ ചുറ്റുന്ന വലയമാണുള്ളത്, ഗണ്യമായ ഫ്ലോയും ഗ്ലാമറുമുള്ള ലുക്ക് അത് നല്‍കുന്നു.


ഗ്ലോ

ഞങ്ങളുടെ സിഗ്നേച്ചർ കളക്ഷന്‍, വശ്യതയ്ക്ക് ചടുലതയുടെ എക്സ്ട്രാ ലേയര്‍ ചേർക്കാൻ നിങ്ങൾ നീങ്ങുമ്പോൾ അനങ്ങുന്ന ഡാന്‍സിംഗ് സ്റ്റോണുകൾ!

മോതിരങ്ങളുടെ ഈ സ്റ്റൈലുകളില്‍ ഏതാണ് ഇപ്പോൾ നിങ്ങള്‍ സ്വയം സമ്മാനിക്കുക?