kalyan jewellers - Articles

പൊങ്കലോ പൊങ്കല്‍l

Publisher: blog

ദക്ഷിണേന്ത്യയില്‍ പ്രധാനമായും തമിഴ്നാട്ടിൽ ആഘോഷിക്കുന്ന വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ, മികച്ച വിളവെടുപ്പിന് അനുഗ്രഹം തേടി സൂര്യദേവനോട് നന്ദി പറയുന്നതാണ് പൊങ്കൽ ആഘോഷം. പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ അണിയുക, പ്രിയപ്പെട്ടവർക്ക് സ്വർണ്ണവും വെള്ളിയും സമ്മാനിക്കുക എന്നിവയുൾപ്പെടെ നിരവധി ആചാരങ്ങളും പാരമ്പര്യങ്ങളും ഈ ആഘോഷവേളയെ വേറിട്ടതാക്കുന്നു.


നാല് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് പൊങ്കൽ. ആദ്യ ദിവസം ഭോഗി എന്നറിയപ്പെടുന്നു, അത് പുതിയ തുടക്കത്തെ കുറിയ്ക്കുന്നു. ആളുകൾ പഴയ വസ്ത്രങ്ങൾ കത്തിച്ച് അടുത്ത ദിവസം ഒരു പുതിയ തുടക്കത്തിനായി തയ്യാറെടുക്കുന്ന ദിവസമാണിത്.


പൊങ്കലിന്റെ രണ്ടാം ദിവസമാണ് സൂര്യ പൊങ്കൽ എന്നറിയപ്പെടുന്ന പ്രധാന ദിനം. ദിവസം ഐശ്വര്യപൂര്‍ണമാക്കാൻ ആളുകള്‍ സ്വര്‍ണ്ണ, വജ്ര ആഭരണങ്ങൾ അണിയുന്നു, ഏറ്റവും നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നു. വീടുകൾ വർണ്ണാഭമായ കോലങ്ങൾ കൊണ്ട് അലങ്കരിക്കും, എല്ലാ വീടുകളിലും ശുഭമുഹൂർത്തത്തിൽ ചോറിനൊപ്പം പുതിയ പാത്രത്തില്‍ പാൽ കാച്ചും.


മൂന്നാം ദിവസം മാട്ടുപൊങ്കലാണ്, കന്നുകാലികളെ ആദരിക്കുന്നതിനും പൂജിക്കുന്നതിനുമുള്ള ദിവസം. നാലാം ദിവസം കാണും പൊങ്കൽ, കുടുംബബന്ധം ഊട്ടിയുറപ്പിക്കുന്ന ദിവസം. ഈ ദിവസം ആളുകൾ പരസ്പരം സമ്മാനങ്ങൾ നൽകുന്നു. സ്വർണ്ണവും വെള്ളിയും സമ്മാനിക്കുന്നതാണ് ഇപ്പോഴത്തെ പതിവ്.


പൊങ്കൽ ഐശ്വര്യത്തിന്റെ സമയമാണ്, ആളുകൾ വിലപിടിപ്പുള്ള സ്വർണ്ണവും വജ്രാഭരണങ്ങളും അണിയുന്നു. സ്വർണ്ണം സമൃദ്ധിയുടെയും സൗഭാഗ്യത്തിന്റെയും പ്രതീകമാണ്, സ്വർണ്ണാഭരണങ്ങളും ഡയമണ്ടും അണിയുന്നത് ഈശ്വരാനുഗ്രഹവും സൗഭാഗ്യവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.


മാണിക്യങ്ങളും മുത്തുകളും പതിച്ച ലക്ഷ്മി രൂപങ്ങളുള്ള പരമ്പരാഗത ഗോള്‍ഡ് നെക്ക്‌ലേസ് അണിഞ്ഞ് ഈ പൊങ്കൽ അവിസ്മരണീയമാക്കുക. നിങ്ങളുടെ കൈകൾ കൂടുതൽ മനോഹരമാക്കുന്നതിന് പൂക്കളുടെ പാറ്റേണിലും ചെറിയ സ്റ്റോണ്‍ വർക്കിലും തീര്‍ത്ത സൂക്ഷ്മ രൂപങ്ങളും മാണിക്യങ്ങളും ഉള്ള കഡാസ് എടുക്കുക. നിങ്ങളുടെ ലുക്കിന് പൂര്‍ണത വരുത്താന്‍ അതേ രൂപത്തിലുള്ള ഒരു ജോടി തൂക്കന്‍ കമ്മലുകളും ചേർക്കുക.


ചെറിയ പെയ്‌സ്‌ലി ഡിസൈനുള്ള ഒരു നീണ്ട ഹാരം നെക്‌ലേസ് നിങ്ങളെ കൂടുതൽ ആകർഷകമാക്കുന്ന മറ്റൊരു പരമ്പരാഗത പീസാണ്. ചുവപ്പും പച്ചയും കലർന്ന സ്റ്റോൺ വർക്ക് നിങ്ങള്‍ക്ക് കൂടുതൽ ഭംഗിയേകും. സ്വര്‍ണ്ണ വളകള്‍ അതേ നിറത്തിലുള്ള രത്നക്കല്ലുകള്‍ കൊണ്ട് പൊരുത്തപ്പെടുത്തുക. സ്വർണ്ണ മുത്തുകളും ചുവന്ന നിറമുള്ള കല്ലുകളും ഉള്ള ഒരു ജോടി ഡാംഗ്ലർ കമ്മലുകൾ ചേർക്കുക, തിളക്കമുള്ള പട്ട് സാരിയും ധരിച്ച് ലുക്കിന് പൂര്‍ണതയേകുക.


ഈ ഐശ്വര്യപൂർണമായ ഉത്സവ വേളയിൽ നിങ്ങളുടെ ആഭരണപ്പെട്ടിയിൽ ലക്ഷ്മി രൂപമുള്ള ഒരു ചെറിയ നെക്ലേസ് നിര്‍ബന്ധമായും വേണം. മുല്ലപ്പൂക്കൾ കൊണ്ട് മുടി അലങ്കരിക്കുക, ഒരു കാഞ്ചീപുരം സാരി അണിയുക, അതിനിണങ്ങുന്ന ഒരു ജോടി കമ്മലുകളും അണിയുക. കൈകളില്‍ അണിയാന്‍, അതേ ലക്ഷ്മി രൂപത്തിലുള്ള കഡാസ് തിരഞ്ഞെടുക്കുക, ചുവന്ന കുറിയും കൂടിയാകുമ്പോള്‍ ലുക്ക് പൂർത്തിയാക്കാം.


ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഐശ്വര്യം സമ്മാനിക്കുന്ന സീസണ്‍ കൂടിയാണ് പൊങ്കൽ. എന്തുകൊണ്ട് സ്വർണ്ണം, വെള്ളി ആഭരണങ്ങൾ അല്ലെങ്കിൽ വെള്ളി കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ പോലും പ്രത്യേക ഗിഫ്റ്റായി എടുത്തുകൂടാ? സിൽവർ ലാമ്പ്, സില്‍വര്‍ പ്ലേറ്റ് അഥവാ ഒരു പാത്രം എന്നേക്കും ഓർമ്മിക്കപ്പെടുന്ന ഒരു പ്രത്യേക ഗിഫ്റ്റ് ആകാം. രത്നക്കല്ലുകളോ വജ്രങ്ങളോ പതിച്ച മനോഹരമായ മോതിരം അഥവാ പെൻഡന്‍റ് ആണ് മറ്റൊരു മികച്ച ഗിഫ്റ്റ് ഓപ്ഷൻ.


കല്യാണ്‍ ജ്വല്ലേഴ്‌സിൽ നിന്ന് സ്വർണ്ണം, ഡയമണ്ട്, സില്‍വര്‍ ആഭരണങ്ങളും, ഗിഫ്റ്റ് ഓപ്ഷനുകളും തിരഞ്ഞെടുത്ത് ഈ പൊങ്കൽ തികച്ചും അവിസ്മരണീയമാക്കുക.