Kalyan Jewellers India Limited - Articles

സുപ്രധാന ദിവസം: വധുവിന്റെ രൂപത്തിലുള്ള നിങ്ങളുടെ അവതാരത്തിന് ആശ്ചര്യകരവും അതുല്യവുമായ രൂപഭംഗി

Publisher: blog

വിവാഹദിനം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്! അതിനാൽ, അന്ന് അതിസുന്ദരിയായി തിളങ്ങുന്നതിന് ആഭരണങ്ങൾ നിങ്ങളുടെ സ്റ്റൈൽ ഉന്നതമാക്കണം! ഞങ്ങളുടെ ബ്ലോഗ് വഴി നിങ്ങൾക്കായി ശരിയായ രൂപഭാവം കണ്ടെത്തുന്നതിലൂടെ വ്യത്യസ്തത പുലർത്തുക.


പരമ്പരാഗത രാജ്ഞി


പരമ്പരാഗത ആഭരണങ്ങളും പൈതൃക വേഷങ്ങളും ധരിച്ച് നിങ്ങളുടെ ഉള്ളിലുള്ള ആ രാജ്ഞിയെ ഉണർത്തുക. വലിയ നഥ് (നാസികാഭരം) അല്ലെങ്കിൽ രത്നക്കല്ല് പതിച്ച മാംഗ് ടിക്കാ (നെറ്റിപ്പതക്കം) പോലെ നിങ്ങളുടെ പ്രദേശത്തെ തനതായ രാജകീയ ആഭരണങ്ങൾ ധരിക്കാൻ ഓർമ്മിക്കുക. ഗ്ലാമർ വർദ്ധിപ്പിക്കുന്നതിന് പലപാളികളുള്ള ക്ഷേത്ര മാലകൾ അല്ലെങ്കിൽ പോൾക്കി ആഭരണങ്ങൾ പോലെ എന്തെങ്കിലുമൊന്ന് തിരഞ്ഞെടുക്കുക.

നിങ്ങൾ തിരഞ്ഞെടുക്കുന്ന രത്നക്കല്ലുകൾ വസ്ത്രവുമായി ചേർച്ചയുള്ളതാണെന്ന് ഉറപ്പാക്കുക. കട്ടിയുള്ള അനേകം വളകളും വലിപ്പമുള്ള കമ്മലുകളും ധരിച്ച് വിവാഹാഘോഷത്തിനു മാറ്റുകൂട്ടാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.


മാന്ത്രിക പരിമിതപ്രിയ


നിങ്ങളുടെ വിവാഹം പരിമിത ആഡംബരത്തോടെയും എന്നാൽ മനോഹരമായും വേണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ആകർഷകമായ മാന്ത്രിക ആഭരണങ്ങണിഞ്ഞ് ധീരമായ ഒരു നീക്കം നടത്തുക. നിങ്ങളുടെ മനോഭാവം വിളിച്ചറിയിക്കുന്ന ഒരു കഴുത്തുവട്ടം ആഭരണത്തെ ചുറ്റിപ്പറ്റി നിങ്ങളുടെ രൂപഭാവം ഒരുക്കുക. എല്ലാത്തരം ചോക്കറുകളും അതിശയകരമാണെങ്കിലും, ഞങ്ങൾ തിരഞ്ഞെടുക്കുന്നത് ഒരു പോൾക്കി ചോക്കർ ആണ്.


നിങ്ങളുടെ രൂപത്തിന് തിളക്കം നൽകുന്നതിന് കൈത്തണ്ടയിൽ വജ്രം പതിച്ച ബ്രേസ്ലെറ്റുകളും ഒരു ജോഡി സോളിറ്റയറും തിരഞ്ഞെടുക്കുക. കമ്മലുകൾക്ക്, ഝുംക അഥവാ മറ്റ് തൂങ്ങുന്ന കമ്മലുകൾക്ക് പകരം ഞങ്ങൾ നിർദ്ദേശിക്കുത് സ്റ്റഡ് ആണ്. ലളിതമായ ഒരു നെറ്റിപ്പതക്കം സൃഷ്ടിക്കുന്ന അതുല്യമായ രൂപഭംഗി നിങ്ങൾ ഇഷ്ടപ്പെടുമെങ്കിൽ, അതുകൂടി ചേർക്കുന്നത് ഉറപ്പാക്കുക.


സമകാലികവും ഹൃദയവാവർജ്ജകവും


സമകാലിക മട്ടിൽ കാണപ്പെടുന്നതിന് നിങ്ങൾക്ക് പ്രിയപ്പെട്ട പരമ്പരാഗതവും ആധുനികവുമായ ആഭരണങ്ങൾ കൂട്ടിക്കലർത്തി പൊരുത്തപ്പെടുത്തുക. ഇവിടെ നിയമങ്ങളൊന്നുമില്ല എന്നതാണ് ഏക നിയമം; അതിനാൽ, കഴിയുന്നത്ര സർഗ്ഗാത്മകമാകുക, ശരിക്കും എന്തെങ്കിലും പുതുമ സൃഷ്ടിക്കുക. ഞങ്ങളുടെ പുതിയ പദ്മ ശേഖരത്തിൽ നിന്നുള്ള അതിശയകരമായ രണ്ട് പോൾക്കി ആഭരണങ്ങളും ദേവീദേവന്മാരുടെ രൂപങ്ങൾ പോലുള്ള പരമ്പരാഗതമായ ഏതെങ്കിലും ഇനവും നിങ്ങൾ തിരഞ്ഞെടുക്കുമോ? നിങ്ങൾക്ക്


ഇഷ്ടമാകുന്ന ഒരു രൂപം നേടുന്നതിന് ഏതു മാലകളും നെക്ലേസുകളും ആഭരണങ്ങളുമാകും ഇണങ്ങുന്ന എന്നു ചോദിച്ചറിയുക!


ഡെസ്റ്റിനേഷൻ ദിവാ


നിങ്ങൾ ആസൂത്രണം ചെയ്യുന്നത് ഒരു ഡെസ്റ്റിനേഷൻ വിവാഹമാണെങ്കിൽ, നിങ്ങളുടെ വസ്ത്രത്തിനും ആഭരണങ്ങൾക്കും ലക്ഷ്യസ്ഥാനത്തിന്റെ ഭാവനില പകരണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഉദാഹരണമായി:-


കടൽത്തീരത്തു വച്ചുള്ള വിവാഹത്തിന് ഒരു മുത്ത് മാലയും കമ്മലും അണിഞ്ഞ് ഡയമണ്ട് ബ്രേസ്ലെറ്റുകൾ, മോതിരങ്ങൾ, വളകൾ എന്നിവ ഒപ്പം ധരിക്കുക. മുത്തിന്റെയും വജ്രത്തിന്റെയും വെളുപ്പുനിറം ഒരു ബീച്ച് വിവാഹത്തിന്റെ ഉഷ്ണമേഖലാ നിറങ്ങളുമായി പൊരുത്തപ്പെട്ട് മികച്ച തിളക്കം പകരുന്നു.


ഞങ്ങളിത് അവസാനിപ്പിക്കുകയാണ്, ഇതിനകം നിങ്ങളുടെ ശൈലിക്കും വ്യക്തിത്വത്തിനും അനുയോജ്യമായ ശരിയായ സൗന്ദര്യാത്മകത നിങ്ങൾ കണ്ടെത്തിയെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു! നിങ്ങളുടെ ജീവിതത്തിലെ സുപ്രധാന ദിനത്തിൽ നിങ്ങൾ തിളങ്ങുമെന്നും രാജകീയമായി കാണപ്പെടുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു!